നവവധു കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒരു വർഷം മുമ്പ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി (20) ആണ് മരിച്ചത്. കൊല്ലം ചടയമം ഗലത്താണ് സംഭവം നടന്നത്. വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ബിസ്മിയുടെ മൃതദേഹം കണ്ടത്. ബിസ്മിയും ഭർത്താവ് ആലിഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. പോരേടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഖാൻ.

പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. സംഭവത്തിൽ, ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button