നവജാത ശിശു മരിച്ചു.. സംസ്കാരവും നടത്തി… ജീവനോടെ തിരിച്ചെത്തി….

നവജാത ശിശു മരിച്ചതായി ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചു. തുടർന്ന് ‘മൃതദേഹം’ സംസ്‌കരിച്ചു. എന്നാൽ പിന്നീട് കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയതോടെ വീട്ടുകാരും നാട്ടുകാരും ഞെട്ടി. കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ വീട്ടുകാര്‍ ‘മൃതദേഹം’ കൊണ്ടുപോയി സംസ്‌കാരം നടത്തി. കുട്ടിയെ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. തുടർന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം കുടുംബാംഗങ്ങളും ബന്ധുക്കളും ശവക്കുഴി മാന്തി കുഞ്ഞിനെ പുറത്തെടുത്തപ്പോളാണ് ജീവനുള്ളതായി കണ്ടെത്തിയത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുമ്പും ഇത്തരം സംഭവങ്ങള്‍ ലോകത്ത് പലയിടത്തും നടന്നിട്ടുണ്ട്. ജമ്മു കശ്മീരിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീരിലെ ബനിഹാലിലെ ആശുപത്രിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്.

Related Articles

Back to top button