നരേന്ദ്ര ദാഭോൽക്കർ വധക്കേസ്..രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം..മൂന്നുപേരെ വെറുതെവിട്ടു …

സാമൂഹ്യപ്രവര്‍ത്തകനും യുക്തിവാദിയും ഡോക്ടറുമായിരുന്ന നരേന്ദ്ര ദാഭോല്‍ക്കറുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മൂന്നുപേരെ വെറുതെവിട്ടു. പൂനെ സെഷൻസ് കോടതിയുടേതാണ് വിധി. സച്ചിന്‍ അന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചത് .

ഡോ. വിരേന്ദ്രസിങ് താവ്‌ദെ, വിക്രം ഭവെ, സഞ്ജീവ് പുനലേകര്‍ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മൂന്ന് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ പുണെ സെഷന്‍സ് കോടതി ജഡ്ജി പി.പി. ജാദവാണ് വിധി പ്രസ്താവിച്ചത്.യുക്തിവാദി നേതാവായ നരേന്ദ്ര ദാഭോൽക്കർ 2013ൽ മഹാരാഷ്ട്രയിലെ പൂനെയിൽ പ്രഭാതനടത്തത്തിനിടെയാണ് കൊല്ലപ്പെട്ടത്. സനാതന്‍ സന്‍സ്ത സംഘടനയുമായി ബന്ധമുള്ള പ്രതികളെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. 2014-ലാണ് കേസ് സിബിഐ ഏറ്റെടുത്തത്.

Related Articles

Back to top button