നയൻതാരയും വിഘ്നേഷ് ശിവയും ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി
മാവേലിക്കര : പ്രശസ്ത ചലച്ചിത്ര താരം നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവയും ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ ചാന്താട്ടം ഉൾപ്പെടെയുള്ള വഴുപാടുകൾ നടത്തി. ക്ഷേത്ര മേൽശാന്തി വിഷ്ണു നമ്പൂതിരി പ്രസാദം നൽകി. സമയം കിട്ടുമ്പോഴെല്ലാം ചെട്ടികുളങ്ങര ഭഗവതിയുടെ തിരുസന്നിധിയിലെത്തുമെന്നും താരദമ്പതികൾ പറഞ്ഞു. ദർശനത്തിനു ശേഷം ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ്റെ ഓഫീസിൽ എത്തിയ താരദമ്പതിമാരെ കൺവൻഷൻ പ്രസിഡൻറ് എം.കെ രാജീവ്, സെക്രട്ടറി എം.മനോജ് കുമാർ എന്നിവർ കൺവൻഷൻ്റെ ഉപഹാരം നൽകി സ്വീകരിച്ചു.