നടി വിമലാ രാമനും നടൻ വിനയ് റായും വിവാഹിതരാകുന്നു

നടി വിമലാ രാമനും നടൻ വിനയ് റായും വിവാഹിതരാകുന്നു. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ്
റിപ്പോർട്ടുകൾ.

ഓസ്ട്രേലിയൻ സ്വദേശിയായ വിമല രാമൻ പൊയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപിയ്ക്കൊപ്പം ടൈം എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമയിലെതത്തി. പ്രണയകാലം, കോളേജ് കുമാരൻ, നസ്രാണി, കൽക്കത്ത ന്യൂസ്, ചാട്ടം, ഡാം 999, രാമൻ തേടിയ സീതൈ തുടങ്ങി മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഗ്രാൻമയാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം.

ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന താരമാണ് വിനയ് റായ്. ജയം കൊണ്ടേൻ, എൻട്രെൻണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളിൽ നായകനായെത്തി. തുപ്പരിവാലൻ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സൂര്യ നായകനായ എതിർക്കും തുനിന്തവനാണ് വിനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഓ മൈ ഡോഗ് ആണ് ഇനി റിലീസ് ചെയ്യാൻ കാത്തിരിക്കുന്ന സിനിമ.

Related Articles

Back to top button