നടി രചന അന്തരിച്ചു
നടിയായും റേഡിയോ ജോക്കിയായും ശ്രദ്ധനേടിയ രചന (39) അന്തരിച്ചു. ബെംഗളൂരു ജെ.പി നഗറിലെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദനയെ തുടർന്ന് രചനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകരിൽ ഒരാളായിരുന്നു രചന.