നടി ഭാമ വിവാഹ മോചനത്തിനൊരുങ്ങുന്നു

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന താരം 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് 2020 ഡിസംബറിൽ ദമ്പതികൾക്ക് ഒരുമകള്‍ ജനിച്ചു.

കഴിഞ്ഞ കുറച്ച് നാളുകളായി അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരില്‍ സംശയമുണ്ടായി. ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്‌സിലൂടെ അന്വേഷിച്ചിരുന്നു. എന്നാല്‍, ഭാമ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ ഭാമ വിവാഹ മോചനത്തിന് ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഭാമ തന്റെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. നേരത്തെ, മകളുടെ ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാതിരുന്ന ഭാമ, ര്‍ത്താവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തതോടെ മകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെയാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായത്.

Related Articles

Back to top button