നടി പവിത്ര ജയറാമിന്റെ മരണം..ടെലിവിഷൻ താരം ആത്മഹത്യ ചെയ്ത നിലയിൽ….
സുഹൃത്തിന്റെ മരണം മാനസികമായി തളർത്തിയതിനെ തുടർന്ന് ടെലിവിഷൻ താരം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്തിനെയാണ് മണികൊണ്ടയിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കാർത്തിക ദീപം, രാധമ്മാ പെല്ലി, ത്രിനാരായണി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
സഹതാരവും അടുത്ത സുഹൃത്തുമായിരുന്ന നടി പവിത്ര ജയറാമിന്റെ മരണത്തെത്തുടർന്ന് ചന്ദ്രകാന്ത് കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. മേയ് 12നാണ് ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ വാഹനാപകടത്തിൽ പവിത്ര മരിച്ചത്.ത്രിനാരായണി എന്ന പരമ്പരയിൽ ചന്തുവും പവിത്രയും ഒന്നിച്ച് അഭിനയിച്ചിരുന്നു.




