നടന്‍ മിഥുന്‍ മുരളി വിവാഹിതനാകുന്നു…. വധു മോഡൽ കല്യാണി മേനോന്‍…..
നടന്‍ മിഥുന്‍ മുരളി വിവാഹിതനാകുന്നു. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു. നടി മൃദുല മുരളിയുടെ സഹോദരനാണ് മിഥുന്‍ മുരളി. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പിന്നാലെ സഹോദരന് ആശംസകള്‍ നേര്‍ന്ന് മൃദുല മുരളിയും എത്തി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുന്‍ മുരളിയുടെ തുടക്കം. ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.