ദേശിയ പാതയിലെ ശോചിനീയതക്കെതിരെ പ്രതീകാത്മക ശവമഞ്ചവുമായി പി.ഡി.പി.യുടെ പ്രതിഷേധം….
അരൂർ: ദേശിയ പാതയിലെ ശോചിനീയതക്കെതിരെ പ്രതീകാത്മക ശവമഞ്ചവുമായി പി.ഡി.പി.മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് സമരം നടത്തിയത്. ദേശിയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കൗൺസിൽ അംഗം ഷാഹുൽഹമീദ് ശവമഞ്ചമായി ഹൈവേയിൽ കിടന്നുകൊണ്ട് പ്രതിഷേധിച്ചത്. പരിപാടി പി.ഡി.പി. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് കബീർ അരൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമീർ ഷാജി മണ്ഡലം സെക്രട്ടറി മാരായ റജീബ് മേലോട്ട് അൻസാർ അരൂർ ഷാനവാസ് ചന്തിരൂർ സംസാരിച്ചു



