തെരുവോര കാഴ്ച… പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്, മനുഷ്യപുത്രന് തലചായ്ക്കാൻ റോഡിലിടമുണ്ട്
മാവേലിക്കര : നഗരത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന വയോധികൻ പോലീസ് സ്റ്റേഷന്റെ മതിലിനോട് ചേർന്നുള്ള റോഡിൽ വിശ്രമിക്കുന്നു. നഗരസഭ കാര്യാലയത്തിന്റെയും പോലീസ് സ്റ്റേഷന്റെയും ഇടയിലൂടെയുള്ള വീതികുറഞ്ഞ റോഡിൽ സാധാരണ നല്ല തിരക്കുള്ളതാണ്. ഇന്ന് ഞായർ അവധി ദിവസമായതിനാൽ വലിയ തിരക്കില്ല. എന്നാൽ റോഡിലേക്ക് കയറുന്ന വാഹന യാത്രക്കാർക്ക് കാണാൻ കഴിയുന്നതിന് മുമ്പ് അപകടം ഉണ്ടാകുന്ന തരത്തിലാണ് ഇയാളുടെ കിടപ്പ്.
.