തൃക്കണ്ണുള്ള പശുക്കുട്ടി
മൂന്ന് കണ്ണുകളോട് കൂടിയ പശുക്കുട്ടി പിറന്നു. മൂക്കില്‍ നാല് ദ്വാരങ്ങളുമുണ്ട്.ജേഴ്‌സി ഇനത്തില്‍പ്പെട്ട പശുവാണ് മൂന്ന് കണ്ണുകളോടുകൂടിയ പശുക്കുട്ടിയ്‌ക്ക് ജന്മം നല്‍കിയത്. മകരസംക്രാന്തി ദിനത്തിലാണ് പശുക്കുട്ടി പിറന്നത്. പശുക്കുട്ടി പരമശിവന്റെ അവതാരമാണെന്ന് നാട്ടിൽ പ്രചരിച്ചതോടെ നിരവധി പേരാണ് കാണാനെത്തുന്നത്. പശുക്കുട്ടിയെ കാണാനെത്തുന്നവര്‍ പ്രത്യേകം പൂക്കളും നാളികേരവും സമര്‍പ്പിക്കുന്നുമുണ്ട്. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍നവാഗാവിലെ കര്‍ഷകനായ ഹേമന്ത് ചന്ദേലിന്റെ പശുക്കുട്ടിക്കാണ് മൂന്ന് കണ്ണുകളും മൂക്കില്‍ നാല് ദ്വാരങ്ങളുമുള്ളത്. പശുക്കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഹേമന്ത് പറഞ്ഞു. പശുക്കുട്ടിയുടെ വിവരം അറിഞ്ഞ് നിരവധി പേരാണ് ഹേമന്തിന്റെ വീട്ടിലേക്ക് എത്തുന്നത്.