തുറവൂരിൽ സംഘർഷം – സി.പി.എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

അരൂർ: തുറവൂരിൽ സംഘർഷം ഒരാൾ വെട്ടേറ്റ് മരണപ്പെട്ടു. വളമംഗലത്ത് ഉണ്ടായ സംഘർഷത്തിൽ സി.പി.എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പുത്തൻതറ കിഴക്കേ നികർത്ത് സോണി ലോറൻസ്(48) ആണ് കൊല്ലപ്പെട്ടത്. സോണിയും അയൽവാസിയും തമ്മിൽ വഴിയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ഇന്ന് വൈകീട്ട് സോണിയുടെ വീട്ടിൽ വച്ച് ഇരു കുടുംബങ്ങളും തമ്മിൽ ഇതിൻ്റെ പേരിൽ തർക്കങ്ങളുണ്ടാക്കുകയും സോണിയെ ഇവർ മർദിക്കുകയും ചെയ്തു.സോണി മടങ്ങി പോയതിന് പിന്നാലെ സോണിയുടെ വീട്ടിൽ എത്തിയ ഇവർ തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. തുടർന്ന് തെങ്ങുകയറാൻ ഉപയോഗിക്കുന്ന വാക്കത്തിയെടുത്ത് സോണിയെ വെട്ടുകയായിരുന്നു. വെട്ടേറ്റ സോണിയെ അടുത്തുള്ള തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആക്രമണത്തിൽ സോണിയുടെ മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.സോണിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കുത്തിയതോട് പൊലീസ് കേസെടുത്തു. 3 പേർ പിടിയിലായെന്നാണ് സൂചന. സി.പി.എം തുറവൂർ ടൗൺ കിഴക്ക് ബ്രാഞ്ചംഗമാണ് മരിച്ച സോണി. ഭാര്യ: ഗിരിജ. മക്കൾ: അശ്വിൻ, ആൻ്റണി അഭിജിത്ത്, അഭിഷേക്, മുന്ന.

Related Articles

Back to top button