തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വ്യാജ ഡോക്ടർ പിടിയിൽ….

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറായി ചമഞ്ഞ് രോഗികളെ പരിശോധിച്ച് ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ. പൂന്തുറ സ്വദേശി നിഖിലാണ് അറസ്റ്റിലായത്. രോഗികളെ ഇയാൾ പരിശോധിക്കുന്നത് കണ്ട് സംശയം തോന്നിയ മറ്റ് ഡോക്ടർമാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി നിഖിലിനെ കസ്റ്റഡിയിലെടുത്തു. ഇതിന് മുന്‍പും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വ്യാജ ഡോക്ടറെ പിടികൂടിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ പി.ജി ഡോക്ടർമാരുടെ വിശ്രമമുറിയിൽ നിന്നാണ് ഡോക്ടറായി ചമഞ്ഞ 24-കാരിയെ പിടികൂടിയത്.

Related Articles

Back to top button