തിമിർത്തുപെയ്‌ത് വേനൽ മഴ.. ഞായറാഴ്ച അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്….

കേരളത്തിന് ആശ്വാസമായി വേനല്‍മഴ ശക്തമാകുന്നു. ഇന്നലെ സംസ്ഥാനത്ത് പലയിടത്തും മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു.അടുത്ത ദിവസങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വയനാട്ടിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച (മെയ് 11) യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മെയ് 12 ഞായറാഴ്ച യെല്ലോ അലർട്ട് നൽകി .

വേനല്‍മഴ എത്തിയതോടെ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും വിവിധ ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട് .

Related Articles

Back to top button