താടി വളർത്തുന്നവരുടെ ശ്രദ്ധയ്ക്ക്…
വളർത്തുമൃഗങ്ങളെ ഓമനിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നായ്ക്കളില്‍ കാണപ്പെടുന്നതിനേക്കാള്‍ ഇരട്ടി അണുക്കള്‍ ഒരാളുടെ താടിയില്‍ ഉണ്ടാകും എന്ന ഞെട്ടിക്കുന്ന പഠനം പുറത്ത്.
താടിക്കാരായ 18 പുരുഷന്മാരിലും വിവിധ ഇനത്തില്‍ പെട്ട 30 നായ്ക്കളിലും നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകർ ഇക്കാര്യം സ്ഥിരീകരിച്ചത്. നായ്ക്കളില്‍ നിന്നുമുള്ള അണുക്കള്‍ മനുഷ്യര്‍ക്ക് എങ്ങനെ ഭീഷണിയാകും എന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പുരുഷന്‍മരെയും നായ്ക്കളെയും ഒരേ എം ആര്‍ ഐ സ്‌കാന്‍ ഉപയോഗിച്ച് പരിശോധന നടത്തിയതോടെ നായ്ക്കളെക്കാൾ ഇരട്ടി അണുക്കള്‍ പുരുഷൻമാരുടെ താടിയില്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു.