ഡ്രാഗണ്‍ ഫ്രൂട്ടില്‍ കൊറോണ
ചൈന : ഇറക്കുമതി ചെയ്ത ഡ്രാഗണ്‍ ഫ്രൂട്ടില്‍ കൊറോണ സാന്നിദ്ധ്യം കണ്ടെത്തി. ഇതിനെത്തുടർന്ന് ചൈനയില്‍ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചു. വിയറ്റ്‌നാമില്‍ നിന്ന് ഇറക്കുമതി ചെയ്ത പഴങ്ങളിലാണ് കൊറോണവൈറസിന്റെ അംശം കണ്ടെത്തിയത്. ഷിജിയാങ്, ജിയാങ്‌സി തുടങ്ങിയ പ്രവിശ്യകളിലെ ഒന്‍പതോളം മാര്‍ക്കറ്റുകളില്‍ എത്തിയ ഡ്രാഗണ്‍ഫ്രൂട്ടുകളില്‍ കൊറോണവൈറസ് സാമ്പിളുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.ഇതോടെ ഇറക്കുമതി ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളിന്മേല്‍ അടിയന്തര സ്‌ക്രീനിംഗ് ആരംഭിച്ചു. പഴങ്ങള്‍ വാങ്ങി ഉപയോഗിച്ചവരോട് സ്വയം ക്വാറന്റൈന്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഭക്ഷണത്തിലൂടെ കൊറോണ വൈറസ് പടരുമെന്നതിന് തെളിവുകള്‍ ഒന്നുമില്ലെങ്കിലും ചൈനയിലെ ആരോഗ്യ വകുപ്പ് അധികൃതർ അടക്കമുള്ളവർ സംഭവം ഗൗരവത്തോടെയാണ് കാണുന്നത്.