ഡോ.രേണു രാജ് ജില്ലാ കളക്ടർ

തിരുവനന്തപുരം: ഡോ.രേണു രാജിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫിഷറീസ് ഡയറക്ടറായി അദീല അബ്ദുള്ളയെയും അരുൺ കെ.വിജയനെ അർബൻ അഫയേഴ്സ് ഡയറക്ടറായും നിയമിച്ചു.

എ.അലക്സാണ്ടർ വിരമിച്ച ഒഴിവിലാണ് ആലപ്പുഴ ജില്ലാ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന  ഡോ.രേണുരാജിനെ നിയമിച്ചത്. കോട്ടയം ജില്ലയിലെ ചങ്ങനാശേരി മലകുന്നം സ്വദേശിനിയാണ്. കെ.എസ്.ആർ.ടി.സി മുൻ ഉദ്യോഗസ്ഥൻ എം.കെ.രാജകുമാരൻ നായരുടെയും വി.എൻ.ലതയുടെയും മകളാണ്. 2015 ൽ രണ്ടാം റാങ്കോടെയാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്.  കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പാസായ ശേഷമായിരുന്നു സിവിൽ സർവ്വീസ് പ്രവേശനം. ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
രേണുരാജിൻ്റെ നിയമനത്തോടെ ഇത് ആദ്യമായി സംസ്ഥാനത്ത് 10 ജില്ലകളിൽ വനിത കലക്ടർമാരായി. ഇത് റെക്കോർഡാണ്. തിരുവനന്തപുരം – നവ്ജ്യോത് ഖോസ, കൊല്ലം – അഫ്സാന പർവീൺ, പത്തനംതിട്ട – ഡോ.ദിവ്യ എസ്.അയ്യർ, കോട്ടയം – ഡോ.പി.കെ.ജയശ്രീ, ഇടുക്കി – ഷീബ ജോർജ്, തൃശൂർ – ഹരിത വി.കുമാർ, പാലക്കാട് – മൃൺമയി ജോഷി, വയനാട് – എം.ഗീത, കാസർകോട്
ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് വനിതാ കളക്ടറുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button