ഡോളോ 650 കഴിച്ചത് കേട്ട് ഞെട്ടരുത്
കോവിഡ് കാലത്ത് ഇന്ത്യക്കാര്‍ കഴിച്ച ഡോളോ 650 ഗുളികയുടെ എണ്ണം കേട്ട് ഞെട്ടരുത്. ഇന്ത്യക്കാർ കഴിച്ച ഡോളോ 650 ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവച്ചാല്‍ ലോകത്തെ ഏറ്റവും വലിയ പര്‍വതമായ എവറസ്‌റ്റിന്റെ 6,000 മടങ്ങ് ഉയരം വരുമത്രേ. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ 63,000 മടങ്ങ് ഉയരവും വരുമിതിന്. ഏകദേശം 350 കോടിയോളം ഡോളോ-650 പാരസെറ്റാമോള്‍ ഗുളികകളാണ് കൊവിഡിനിടെ ഇന്ത്യക്കാര്‍ കഴിച്ചത്. ദിലീപ് സുരാന ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ മൈക്രോ ലാബ്‌സാണ് ഡോളോ-650 നിർമ്മിക്കുന്നത്.