ട്രെയിൻ പാളം തെറ്റി അപകടം…
മധ്യപ്രദേശിലെ ജബൽപൂരിൽ സോമനാഥ് എക്സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി.ശനിയാഴ്ച് പുലർച്ചെ 5.50ന്ഇൻഡോർ-ജബൽപൂർ എക്സ്പ്രസ് ട്രെയിൻ (നമ്പർ: 22191)ആണ് പാളം തെറ്റിയത്.സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഇൻഡോറിൽ നിന്നാണ് ട്രെയിൻ വരികയെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ സിപിആർഒ ഹർഷിത് ശ്രീവാസ്തവ പറഞ്ഞു.ജബൽപൂർ റെയിൽവേ സ്റ്റേഷൻ്റെ പ്ലാറ്റ്ഫോം നമ്പർ 6-ന് അടുത്തെത്തിയപ്പോൾ മുൻവശത്തെ രണ്ട് കോച്ചുകൾ പാളം തെറ്റുകയായിരുന്നു . യാത്രക്കാരെല്ലാം സുരക്ഷിതരാണ്