ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
അമ്പലപ്പുഴ : ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹരിതയിൽ ഹരികുമാര കൈമളിൻ്റെ (തപാൽ വകുപ്പ് ) മകൻ ഹേമന്ദി (25)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കരുമാടി റെയിൽവേ പാളത്തിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. മാതാവ് ഹേമ .ഏക മകനാണ്. .അമ്പലപ്പുഴ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.