ട്രെയിൻ ഒക്കെ വെറും…. യുവതിയുടെ മുകളിലൂടെ ട്രെയിൻ കടന്നുപോയി…. എഴുന്നേറ്റിരുന്ന് ഫോണ്‍ ചെയ്ത് യുവതി….
യുവതിയുടെ മുകളിലൂടെ ട്രെയിന്‍ കടന്നുപോയ ശേഷം കൂസലുമില്ലാതെ ട്രാക്കില്‍ എഴുന്നേറ്റിരുന്ന് ഫോണ്‍ ചെയ്യുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഒരു ഗുഡ്സ് ട്രെയിന്‍ കടന്ന് പോയിക്കഴിഞ്ഞപ്പോള്‍ യുവതി ട്രാക്കില്‍ കിടക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് യുവതി ഒന്നും സംഭവിക്കാത്തതുപോലെ ട്രാക്കില്‍ എഴുന്നേറ്റിരിക്കുന്നു. തനിക്ക് വന്ന ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് ട്രാക്കില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറിപ്പോകുന്നു. ഐ.പി.എസ് ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. ഏപ്രില്‍ 12ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഏകദേശം 94,000 പേരാണ് വീഡിയോ കണ്ടത്. 3,300 ലൈക്കുകളും ലഭിച്ചു.വീഡിയോയുടെ തുടക്കത്തിൽ ഒരു ഗുഡ്സ് ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോകുന്നതാണ് കാണുന്നത്. ട്രെയിന്‍ സ്റ്റേഷന്‍ വിട്ട് കഴിഞ്ഞപ്പോള്‍ ചുവന്ന കുര്‍ത്തയും മുഖത്ത് സ്കാര്‍ഫും ധരിച്ച ഒരു സ്ത്രീ ട്രാക്കില്‍ കിടക്കുന്നത് കാണാം. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടയുടന്‍ സ്ത്രീ ട്രാക്കില്‍ ഇരുന്ന് അവരുടെ ഫോണിലേക്ക് വന്ന ഒരു കോള്‍ എടുക്കുന്നു. ഫോണില്‍ സംസാരിച്ച ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ട്രാക്കില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറിപ്പോകുന്നു. അവര്‍ ഫോണിലും പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന ആളോടും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.