ടി.ജി രവി മകന് വേണ്ടി നിയമ പോരാട്ടത്തിന്
തൃശൂര്‍: പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായപ്പോള്‍ ഏവരും ഉറ്റുനോക്കിയത് സിനിമാ താരവും ബിസിനസുകാരനുമായ നടന്‍ ടി.ജി രവിയുടെ പ്രതികരണത്തെ കുറിച്ചായിരുന്നു.എന്നാല്‍, ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയിലായിരുന്ന അദ്ദേഹം, ഹൈക്കോടതിയിലെ അഭിഭാഷക സുഹൃത്തുക്കളെ ബന്ധപ്പെട്ട് ജാമ്യ സാധ്യത ആരായുകയും ചെയ്തു.
ഹൈക്കോടതിയില്‍ നിന്നും ശ്രീജിത്ത് രവിക്ക് ജാമ്യം നേടാന്‍ എക്സിബിഷനിസം എന്ന രോഗാവസ്ഥ ചര്‍ച്ചയാക്കും എന്നാണ് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.വെള്ളിയാഴ്ചയാണ് കേസില്‍ ജാമ്യം തേടി ശ്രീജിത്ത് രവിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശ്രീജിത്ത് രവി ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്. തന്റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016 മുതല്‍ സ്വഭാവ വൈകല്യത്തിനു ചികിത്സയിലാണെന്നുമാണ് ശ്രീജിത്ത് രവി ഹര്‍ജിയില്‍ പറയുന്നത്.