ഞെട്ടരുത് !!! കണ്ണു തള്ളരുത് !!!!! ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ പൊരിച്ച മീനിന് വില 1000 രൂപ…..
കൊല്ലം: ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ പൊരിച്ച മീനിന് ഈടാക്കിയത് 1000 രൂപ. അമിതവില ഈടാക്കിയ ഹോട്ടലിനെതിരെ ഭക്ഷണം കഴിച്ചവര്‍ തന്നെ അധികൃതർക്ക് പരാതി നല്‍കി. ചിറ്റുമല ബ്ലോക് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരെയാണ് താലൂക് സപ്ലൈ ഓഫിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് താലൂക് സപ്ലൈ ഓഫിസര്‍ ഗോപകുമാര്‍, ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ മാനസ, ലീഗല്‍ മെട്രോളജി ഓഫിസര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി.പരിശോധനയിൽ കണ്ടെത്തിയത് അതിലും ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ല. സ്ഥാപനത്തിൽ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുമില്ല. മാത്രമല്ല ഭക്ഷണം നല്‍കുന്നതില്‍ അളവ് പാലിക്കുന്നില്ലെന്നും കണ്ടെത്തി. ഇതോടെ സ്ഥാപനത്തിന് അധികൃതര്‍ സ്റ്റോപ് മെമോ നല്‍കി. അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കിയത് പരാതി ഉയർന്ന ഒരു ഹോട്ടലിന് മാത്രമാണ്. എന്നാൽ പല ഹോട്ടലുകളും ഇത്തരത്തില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുണ്ട്. എന്നാൽ ആരുംതന്നെ പരാതി നല്‍കാറില്ല. ഇതാണ് ഇത്തരം ഹോട്ടലുകളെ അമിത വില ഈടാക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.