ഞെട്ടണം… വെറുതേ ഞെട്ടിയാൽ പോരാ…. ശരിക്കും ഞെട്ടണം….. പെട്രോൾ ലിറ്ററിന് ഒരു രൂപ

പെട്രോൾ ലിറ്ററിന് ഒരു രൂപക്ക് ലഭിക്കുമെന്ന് കേട്ടാൽ ഞെട്ടൽ ഉണ്ടാകില്ലെ.. വെറുതേ ഞെട്ടിയാൽ പോരാ.. ശരിക്കും ഞെട്ടൽ ഉണ്ടാകണം…. കാരണം പെട്രോൾ ലിറ്ററിന് ഒരു രൂപയ്ക്ക് നൽകിയത് എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ അല്ല, നമ്മുടെ സ്വന്തം ഇന്ത്യയിലാണ്.

പെട്രോൾ, ഡീസൽ വില കുതിച്ചുയരുമ്പോൾ മഹാരാഷ്ട്രയിലെ സോലാപൂരിൽ പെട്രോൾ ലിറ്ററിന് ഒരു രൂപയ്ക്കാണ് വിറ്റത്. ഇത് വാങ്ങാൻ ആളുകൾ കൂട്ടത്തോടെ തടിച്ചുകൂടി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പിന്നീട് പൊലീസിനെപ്പോലും വിളിക്കേണ്ടി വന്നു. ഡോ.അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച ഡോ.അംബേദ്കർ സ്റ്റുഡന്റസ് ആൻഡ് യൂത് പാന്തേഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് ഒരു രൂപയ്ക്ക് പെട്രോൾ നൽകിയത്. 500 പേർക്ക് മാത്രമാണ് കുറഞ്ഞ നിരക്കിൽ പെട്രോൾ നൽകിയത്. എന്നാൽ ഇതിന് ശേഷവും ആളുകൾ ഏറെനേരം പെട്രോൾ പമ്പിൽ എത്തിക്കൊണ്ടിരുന്നു. അതോടെയാണ് പൊലീസിന് ഇടപെടേണ്ടി വന്നത്.

പെട്രോൾ വില കുതിച്ചുകയറുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരാനും ഡോ.അംബേദ്കറുടെ ജന്മദിനം ആഘോഷിക്കാനും ഒരു രൂപ നിരക്കിൽ പെട്രോൾ വിൽക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. നേരത്തേ കേരളത്തിലും സമാന രീതിയിലുള്ള പ്രതിഷേധം നടന്നിരുന്നു.

Related Articles

Back to top button