ഞങ്ങൾക്ക് പാലമായാലും മതി… പാലത്തിന് മുകളിൽ യുവാക്കളുടെ അഭ്യാസപ്രകടനം…. ദൃശ്യങ്ങൾ പുറത്ത്…..
ആലപ്പുഴ : ആലപ്പുഴ വലിയഴിക്കൽ പാലത്തിൽ യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. 12 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ആർച്ച് സ്പാനിലൂടെ നടന്ന് കയറിയാണ് യുവാക്കളുടെ സാഹസികത. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് രണ്ട് പേര്‍ മൊബൈലിൽ ദൃശ്യങ്ങൾ പകത്തുന്നതും പുറത്ത് വന്ന വീഡിയോയിൽ ദൃശ്യമാണ്. നേരത്തെയും പാലത്തിന് മുകളിൽ സമാനമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബൈക്കിൽ അഭ്യാസങ്ങൾ നടത്തിയ യുവാക്കൾക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തു .