ജ്യേഷ്ഠനെ അനിയൻ അടിച്ചു കൊന്നു.. ദുഖാർത്ഥന്റെ മരണം ബിസിയുടെ കൈകൊണ്ട്…
അമ്പലപ്പുഴ: അനിയൻ്റെ അടിയേറ്റ് ജ്യേഷ്ഠൻ മരിച്ചു. അമ്പലപ്പുഴ വടക്ക് ഒന്നാം വാർഡിൽ കാക്കാഴം വ്യാസ ജംഗ്ഷൻ പുതുവൽ തോട്ടുങ്കലിൽ ദുഖാർത്ഥൻ എന്നു വിളിക്കുന്ന സുരേഷ് (45) ആണ് മരിച്ചത്. തീരത്തെ ആളൊഴിഞ്ഞ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന സുരേഷിനെ അനിയൻ ബിസി എന്നു വിളിക്കുന്ന സിബി കമ്പിവടി കൊണ്ട് തലക്കടിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.
ബഹളം കേട്ട് എത്തിയ നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷ് മരിച്ചിരുന്നു. മത്സ്യതൊഴിലാളികളായ ഇരുവരും സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും ഇവർക്കെതിരെ നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും അമ്പലപ്പുഴ പൊലീസ് പറഞ്ഞു. പ്രതിയായ അനിയൻ സിബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.