ജന്മാഷ്ടമി ചടങ്ങിനിടെ പെൺകുട്ടികളെ പീഡിപ്പിച്ചു…തടയാൻ ശ്രമിച്ച യുവാക്കളെ….
ജന്മാഷ്ടമി ദിനത്തിൽ ചടങ്ങിനിടെ പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി. തടയാൻ ശ്രമിച്ച യുവാക്കളെ പ്രതികൾ ചേർന്ന് മസ്ജിദിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ 12 പേർക്കെതിരെ കേസെടുക്കുകയും 5 പേരെ പിടികൂടുകയും ചെയ്തു. ഇന്നലെ അലിഗഢിലെ ഡൽഹി ഗേറ്റ് ഏരിയയിലെ സ്ട്രീറ്റ് നമ്പർ വണ്ണിലാണ് സംഭവം. ദഹീ ഹാണ്ഡി ചടങ്ങു നടക്കുന്നതിനിടെ യുവാക്കളുടെ സംഘമെത്തി പെൺകുട്ടികളെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ യുവാക്കൾ പ്രതികളെ പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ കൂടുതൽ ആളുകളെ സംഘടിപ്പിച്ചു. തുടർന്ന് യുവാക്കളെ വലിച്ചിഴച്ച് മസ്ജിദിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തുന്നതിന് മുൻപേ പ്രതികളിൽ ചിലർ ഓടി രക്ഷപ്പെട്ടു.