ജനകീയ ഹോട്ടലിൽ എത്തുന്നവർ, സോപ്പുവെള്ളം കുടിച്ചാൽ മതി, മമ്മൂട്ടി ചെയ്തത്….
രാവിലെ വെള്ളം പമ്പു ചെയ്തപ്പോൾ പതഞ്ഞുപൊങ്ങി സോപ്പുപൊടിയുടെ മണം
അനുഭവപ്പെട്ടു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ പരാതിപ്പെട്ടതിനെത്തുടർന്ന് കമ്പളക്കാട് പോലീസും കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി പരിശോധിച്ചു. സോപ്പുപൊടിയാണ് കിണറ്റിലെ വെള്ളത്തിൽ കലർന്നതെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്. കിണറ്റിൽ സോപ്പുപൊടിയാണ് കലർത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പുപൊടി കലർത്തിയ സംഭവത്തിലാണ് പ്രതിയെ പിടികൂടിയതു. ജനകീയ ഹോട്ടലിന് സമീപത്ത് മറ്റൊരു ഹോട്ടൽ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണവൻ മമ്മൂട്ടി (58) യെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്. വർഷങ്ങളായി വെണ്ണിയോട് ടൗണിൽ ഹോട്ടൽ നടത്തുന്ന മമ്മൂട്ടിക്ക് ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞു. ഇതാണ് കിണറ്റിൽ സോപ്പുപൊടി കലർത്താൻ ഇടയാക്കിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലർത്തിയതായി തെളിഞ്ഞാൽ ഇയാളുടെ പേരിൽ വധശ്രമത്തിനടക്കം കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.2013ൽ വെണ്ണിയോട് ടൗണിൽ പ്രവർത്തനം തുടങ്ങിയ വനിതാ മെസ് കഴിഞ്ഞ മാസത്തിലാണ് ജ്യോതി കുടുംബശ്രീയുടെ ജനകീയഹോട്ടലാക്കിയത്.