ചാരുംമൂട് ജംഗ്ഷനിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപ്പന
മാവേലിക്കര- ചാരുംമൂട് ജംഗ്ഷനിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപ്പന. സംഭവത്തിൽ 20കാരൻ പിടിയിൽ. രാത്രികാല പട്രോളിംഗ് നടത്തിയ നൂറനാട് എക്സൈസ് സംഘമാണ് ചാരുംമൂട് നിന്ന് എസ്.എൻ ഹോസപിറ്റലിലേക്ക് പോകുന്ന റോഡിൽ നിന്ന് യുവാവ് പിടികൂടിയത്.
വള്ളികുന്നം പരിയാരത്തുകുളങ്ങര സന്തോഷ് (20) ആണ് 12 ഗ്രാം ഗഞ്ചവുമായി പിടിയാലായത്. ഗഞ്ചാവ് ഒരു പൊതിക്ക് 500 രൂപ നിരക്കിൽ നൂറനാട് പുതുപ്പള്ളികുന്നംമുറി ഖാൻ മൻസിൽ വീട്ടിൽ ഷൈജു ഖാൻ എന്ന ആളാണ് നൽകുന്നത് എന്ന് ഇയാൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസിൽ ഷൈജു ഖാനെ രണ്ടാം പ്രതി ആക്കി. ഇയാളുടെ വീട്ടിലും ചാരുംമൂട് ചന്തയുടെ വടക്കുവശം ഇയാൾ നടത്തുന്ന തട്ട് കടയിലും മിന്നൽ പരിശോധന നടത്തിയെങ്കിലും വിപുലമായ നെറ്റ് വർക്ക് ഏജന്റുകൾ ഉള്ള ഖാന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. രാത്രി കാലങ്ങളിൽ ഈ കടയും വിടും കേന്ദ്രികരിച്ചു ഗഞ്ചാവ് വില്പന നടത്തി വരികയാണ് ഇയാൾ. എക്സൈസ് ഷാഡോ ടിംമിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഈ കട. കുട്ടികൾക്കും യുവാക്കൾക്കും ഗഞ്ചാവും ലഹരി ഉത്പന്നങ്ങളും വില്പന നടത്തുന്ന കേന്ദ്രമായ ഈ കടയുടെ പ്രവർത്തനം നിർത്തുവാൻ നൂറനാട് പഞ്ചായത്ത് ഭരണസമതിക്ക് എക്സൈസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
നൂറനാട് എക്സൈസ് ഇൻസ്പെക്ടർ എ.അഖിലിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രിവൻ്റീവ് ഓഫീസർ മുഹമ്മദ് സുധീർ, സി.ഇ.ഒമാരായ ബി.പ്രവീൺ, അരുൺ, പ്രകാശ്, അബ്ദുൾ റഫീഖ് ,ബാബു ഡാനിയേൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.