ഗൂഗിൾ പേ ഇടപാടുകളിൽ പണം സ്വീകർത്താവിന് ലഭിക്കാതെ നിൽക്കുന്നുണ്ടോ ? ഇത് ചെയ്താൽ മതി…..
പണമിടപാടുകൾ നടത്താൻ പ്രധാനമായും ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഗൂഗിൾ പേ വഴി പണമിടപാടുകൾ നടക്കുമ്പോൾ തടസവും ബുദ്ധിമുട്ടുമൊക്കെ ഒരിക്കലെങ്കിലും നേരിടാത്തവർ വളരെ ചുരുക്കമായിരിക്കും. പണം കൈമാറിയ ശേഷം സ്വീകർത്താവിന് പണം ലഭിക്കാതെ നിൽക്കുന്നതാണ് പ്രധാനമായും അനുഭവപ്പെടുന്ന ബുദ്ധിമുട്ട്. ഇടപാടുകൾ നടക്കാതിരിക്കുകയും പണം അകൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യുന്നതാണ് പതിവ് പരാതി.
ഇത്തരം ബുദ്ധിമുട്ടുകൾ സംഭവിക്കാതിരിക്കാൻ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ചില മുൻകരുതലുകൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. ഇടപാടുകൾ നടത്തുന്നതിന് മുമ്പ് തന്നെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കണം. അപ്ഡേറ്റ് ആവശ്യമെങ്കിൽ ഗൂഗിൾ പേ ആപ്പ് അപ്ഡേറ്റ് ചെയ്യണം. നമ്മളിൽ മിക്കവരും “cache” ക്ലിയർ ചെയ്യാറില്ല. cache ക്ലിയർ ചെയ്താൽ തന്നെ ഗൂഗിൾ പേയിൽ നേരിടുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ കുറയ്ക്കാം. പണമയക്കേണ്ട ഫോൺ നമ്പർ ശരിയാണോയെന്ന് പരിശോധിക്കുക. ആപ്പ് റിസ്റ്റാർട് ചെയ്യുക. ഓൺലൈൻ ഇടപാടുകൾ വർധിച്ചു വരുന്ന ഈ ഘട്ടത്തിൽ സുരക്ഷിതമായും വിശ്വസ്തമായും പണമിടപാടുകൾ നടത്താൻ ഇതൊക്കം നമ്മൾ അറിഞ്ഞിരിക്കണം.