ഗുരുതര പരാമർശങ്ങൾ..സംവിധായകൻ വി കെ പ്രകാശിനെതിരെ കേസെടുത്ത് പൊലീസ്…

യുവ കഥാകൃത്തിന്റെ ലൈം​ഗിക പീഡന പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ കേസെടുത്തു. കൊല്ലം പളളിത്തോട്ടം പൊലീസാണ് കേസെടുത്തത്. 354 A( I) വകുപ്പ് പ്രകാരമാണ് കേസ്.യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സിനിമാ മേഖലയിൽ നിന്ന് ഉയർന്ന് വന്ന പീഡന ആരോപണങ്ങളിൽ എടുക്കുന്ന പത്താമത്തെ കേസാണ് ഇത്. സമാനമായ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കേസ് നാളെ കൈമാറും.

മൊഴിയിൽ പ്രകാശിനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം.2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം. ആദ്യ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്ത് പറഞ്ഞിരുന്നത്. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

Related Articles

Back to top button