ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.എസ് അച്ചുതാനന്ദന്‍റെ വീട്ടിലെത്തി…

തിരുവനന്തപുരം: സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ വി.എസ് അച്ചുതാനന്ദന്‍റെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ 10 മണിയോടെയാണ് അദ്ദേഹം വീ.എസിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ ജന്‍മദിനത്തിന് വി.എസിനെ നേരിട്ട് കണ്ട് ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല, അതിനാലാണ് ഇന്ന് വി.എസിന്‍റെ വീട്ടിലെത്തിയതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. വി എസിന്‍റെ കുടുംബാംഗങ്ങളെ കണ്ട് സമ്മാനങ്ങളും ഗവര്‍ണര്‍ കൈമാറി. ഇടതുസംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു വി.എസിന്‍റെ വീട്ടിലെ ഗവര്‍ണറുടെ സന്ദര്‍ശനം. വി.സിമാരെ നീക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിലെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം..

ഇന്നലെ രാജ്ഭവിന്ല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 4 മാധ്യമങ്ങളെ ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെന്ന പേരിലെത്തുന്ന പാര്‍ട്ടി കേഡര്‍മാരോട് സംസാരിക്കാനില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.. ഇന്നലെ രാവിലെ പൊതുചടങ്ങിനെത്തിയപ്പോഴും പ്രതികരണം തേടിയ മാധ്യമങ്ങളോട് ഗവര്‍ണര്‍ ഈ നിലപാട് കടുത്ത ഭാഷയില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button