ക്ഷേത്രവിശ്വാസത്തിനെതിരെയുള്ള ഗുണ്ടായിസം അവസാനിപ്പിക്കണം – ഹിന്ദു ഐക്യവേദി

മാവേലിക്കര- ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര അമ്മയുടെ തിരുനടയിൽ അശ്വതിനാളിൽ കുട്ടികൾ ഭക്ത്യാദരപൂർവ്വം സമർപ്പിച്ച കെട്ടുകാഴ്ച തല്ലിത്തകർക്കുകയും ഉത്സവം അലങ്കോലമാക്കുകയും ചെയ്യാൻ ശ്രമിച്ച ഒരു കൂട്ടം സാമൂഹിക വിരുദ്ധരായ സി.പി.എം അനുകൂലികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്യക്ഷൻ എം.പ്രഗത്ഭർ പറഞ്ഞു. ക്ഷേത്ര ചടങ്ങുകൾ അലങ്കോലപ്പെടുത്തുന്ന സി.പി.എം അജണ്ട അവസാനിപ്പിച്ചില്ലെങ്കിൽ വിശ്വാസികളെ സംഘടിപ്പിച്ച് വൻ പ്രക്ഷോഭ പരിപാടികൾക്ക് ഹിന്ദു ഐക്യവേദി നേത്രത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി താലൂക്ക് അദ്ധ്യക്ഷൻ രാധാക്യഷ്ണ പണിയ്ക്കർ അദ്ധ്യക്ഷനായി. ചടങ്ങിൽ ജില്ലാ അദ്യക്ഷൻ രാധാകൃഷ്ണൻ, താലൂക്ക് ജനറൽ സെക്രട്ടറി പി.സൂര്യകുമാർ, വർക്കിംഗ് പ്രസിഡൻ്റ് അഡ്വ.കൃഷ്ണപ്രസാദ്, സെക്രട്ടറി കെ.പി.മുരളി, ചെട്ടികുളങ്ങര പഞ്ചായത്ത് അദ്ധ്യക്ഷൻ മധുസൂതനൻ, ജനറൽ സെക്രട്ടറി കാർത്തികേയൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button