കോവിഡ് പ്രതിരോധം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
ആലപ്പുഴ: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവായി. ബി വിഭാഗത്തില്‍ പെടുന്ന ജില്ലയിലെ നിയന്ത്രണങ്ങള്‍ ചുവടെ.ജില്ലയില്‍ ജനുവരി 23, 30 തീയതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഞായറാഴ്ച്ചയായ ഫെബ്രുവരി ആറിനും തുടരും.രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക പരിപാടികളും പൊതു പരിപാടികളും ഉള്‍പ്പടെ യാതൊരുവിധ കൂടിച്ചേരലുകള്‍ക്കും അനുമതിയില്ല.വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.ഫെബ്രുവരി ഏഴു മുതല്‍ ജില്ലയിലെ 10, 11, 12 ക്ലാസുകള്‍ ബിരുദ ബിരുദാനന്തര ക്ലാസുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ഓഫ് ലൈനായി പ്രവര്‍ത്തിക്കാം.ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകള്‍, ക്രഷുകള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കാം.ജില്ലയിലെ ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ക്ക് അനുമതിയുണ്ട്. ഫെബ്രുവരി ആറിനും 20 പേരെ മാത്രം ഉള്‍പ്പെടുത്തി ആരാധന നടത്താം.നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെയും താലൂക്ക് തല സ്‌ക്വാഡുകളെയും ചുമതലപ്പെടുത്തി.