കോഴികളുമായി മുകേഷിന്‍റെ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്..വേറിട്ട പ്രതിഷേധവുമായി യുവമോർച്ച്…

നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ചിന്നക്കടയിൽ യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോർച്ച പ്രതിഷേധം നടത്തുന്നത്. കയ്യിൽ കോഴിയുമായി എത്തിയ പ്രവർത്തകർ ചിന്നക്കട റോഡ് ഉപരോധിച്ചു.പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. ഇവർക്കൊപ്പം ബിജെപിയുടെ പ്രതിഷേധവും നടക്കുന്നുണ്ട്. കഴി‍ഞ്ഞ ദിവസവും മുകേഷിന്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

Related Articles

Back to top button