കൊലപാതകം പോലീസ് നോക്കിനിൽക്കെ
എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ ആക്രമിക്കുമ്പോൾ പോലീസ് നോക്കി നിൽക്കുകയായിരുന്നുവെന്ന് സഹപാഠികൾ. പോലീസിന് വീഴ്ച പറ്റിയെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കത്തി നെഞ്ചത്തേക്ക് കുത്തിയിറക്കുകയായിരുന്നു. ഈ സമയം നാല് പോലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നു. ഇവർ ഇടപെട്ടില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികളെ കൈയ്യോടെ പിടികൂടാനും ഇവിടെ ഉണ്ടായിരുന്ന പോലീസുകാർ തയ്യാറായില്ലെന്നും സഹപാഠികൾ ആരോപിച്ചു.