കൊലക്കേസ് പ്രതികൾ അറസ്റ്റിൽ
ഹരിപ്പാട്: കുമാരപുരത്ത് ആർ.എസ്.എസ്. പ്രവർത്തകൻ ശരത് ചന്ദ്രനെ വെട്ടിക്കൊന്ന കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ വലിയപറമ്പ് നിശാ നിവാസിൽ കിഷോർ (44) എരിക്കാവ് കൊച്ചു പുത്തൻ പറമ്പിൽ സുമേഷ് (33) കുമാരപുരം പൊത്ത പള്ളി പീടികയിൽ വീട്ടിൽ ടോം പി.തോമസ് (26), പൊത്തപ്പള്ളി കടൂർ വീട്ടിൽ സുരുതി വിഷ്ണു (29) കുമാരപുരം എരിക്കാവ് കൊച്ച് പുത്തൻപറമ്പിൽ സുമേഷ് (33) താമല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ വിവിധ ഇടങ്ങളിൽ നിന്നാണ് പോലീസ് പിടികൂടിയത്. തൃക്കുന്നപുഴ കിഴക്കേക്കര വടക്ക് വാര്യംകാട് ശരത് ഭവനത്തിൽ ചന്ദ്രൻ – സുനിത ദമ്പതികളുടെ മകൻ ശരത് ചന്ദ്രനാണ് ( അക്കു- 26 ) ബുധനാഴ്ച്ച രാത്രി 12 മണിയോടെ വെട്ടേറ്റ് മരിച്ചത്. സുഹൃത്ത് മനോജിന് (25) വെട്ടേറ്റു. ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായത്.