കൈയിൽ ബാൻഡേജുമായി ഒരു സ്ത്രീ… ബാൻഡേജ് മാറ്റിയപ്പോൾ….
വലതുകയ്യില്‍ ബാൻഡേജുമായാണ് ഒരു സ്ത്രീ ആശുപത്രിയിലേക്ക് വന്നു. ബാൻഡേജ് മാറ്റിയപ്പോൾ ഞെട്ടി പോയി. ഈ ബാൻഡേജിനകത്ത് നിന്ന് തന്നെ കൊമ്പിന് സമാനമായ വളര്‍ച്ച പുറത്തേക്ക് ഉന്തിനിന്നിരുന്നുവെന്ന് ഡോ. വോങ് പറയുന്നു. ഏഴ് സെ.മീ നീളവും നാല് സെ.മീ വീതിയുമുള്ള വളര്‍ച്ചയായിരുന്നുവത്രേ ഇത്. സാധാരണഗതിയില്‍ ചില ലൈംഗിക രോഗങ്ങളുടെ ഭാഗമായാണത്രേ ഇങ്ങനെയുള്ള വളര്‍ച്ചകളുണ്ടാകാറ്. ലൈംഗികരോഗങ്ങള്‍ക്കൊപ്പം അതിന് ചികിത്സ തേടാതിരിക്കുകയും കൂടെ ശുചിത്വമില്ലായ്മയും കൂടിയാകുമ്പോഴാണത്രേ അപൂപര്‍വം കേസുകളില്‍ ഇങ്ങനെയുണ്ടാകുന്നത്.
എന്നാല്‍ തങ്ങളുടെ ആശുപത്രിയിലെത്തിയ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ലൈംഗികരോഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നത് വ്യക്തമല്ലെന്നും ഡോ. വോങ് പറയുന്നു. തായ്‍വാനിലെ ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെ കൊമ്പുകള്‍ക്ക് സമാനമായ വളര്‍ച്ച ശരീരത്തിലുണ്ടായാല്‍ അതെ ചൊല്ലി ചില വിശ്വാസങ്ങളുണ്ട്. സാങ്കല്‍പിക കഥകളുമായും പിശാചുമായും മന്ത്രവാദവുമായെല്ലാം ബന്ധപ്പെടുത്തിയാണത്രേ ഇവര്‍ ഈ കൊമ്പിന് സമാനമായ വളര്‍ച്ചയെ കണക്കാക്കുക. ഇതുണ്ടാകുന്നവരെ അത്തരത്തില്‍ വിലയിരുത്തുകയും അവര്‍ സമൂഹത്തില്‍ നിന്ന് ഈ പ്രതികരണങ്ങള്‍ നേരിടേണ്ടവരികയും ചെയ്യാം.
ഏതായാലും സ്ത്രീക്ക് ആവശ്യമായ ചികിത്സ ആശുപത്രിയില്‍ നിന്ന് നല്‍കിയെന്നാണ് ഡോ. വോങ് അറിയിച്ചിരിക്കുന്നത്. അപൂര്‍വമായ സംഭവമായതിനാല്‍ തന്നെ ഇതെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു ഡോക്ടര്‍. മുമ്പ് ചൈനയില്‍ സമാനമായ രീതിയില്‍ കൊമ്പിന് സമാനമായ വളര്‍ച്ചയുമായി ഒരാള്‍ ചികിത്സയ്ക്കെത്തിയതും ഇതുപോലെ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു. ഇദ്ദേഹത്തിന്‍റെ സ്വകാര്യഭാഗത്തായിരുന്നു ഇങ്ങനെയൊരു വളര്‍ച്ചയുണ്ടായിരുന്നത്. രണ്ടിഞ്ച് വലുപ്പത്തിലുള്ളതായിരുന്നു ഇദ്ദേഹത്തിന്‍റെ വളര്‍ച്ച.