കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കമാകും…

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീന്‍ ക്യാപ്റ്റന്‍ ആകുന്ന ആലപ്പി റിപ്പിള്‍സും വരുണ്‍ നായനാരുടെ ക്യാപ്റ്റന്‍സിയില്‍ തൃശ്ശൂര്‍ ടൈറ്റന്‍സും തമ്മിലാണ് ആദ്യ മത്സരം.

തുടര്‍ന്ന്, വൈകുന്നേരം ആറു മണിയോടെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യന്‍ ഗായകന്‍ അരുണ്‍ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. 60 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button