കേരളവും ലോക്ക്ഡൗണിലേക്ക്
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളവും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കാനും കടകളുടെ പ്രവര്‍ത്തന സമയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
തമിഴ്‌നാട്ടില്‍ ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട്ടിനേക്കാള്‍ കൂടുതലാണ് കേരളത്തിലെ കോവിഡ് വ്യാപനം. ഈ സാഹചര്യത്തിലാണ് കേരളവും ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഞായര്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കും.