കേരളവും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. രണ്ട് വർഷം നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി നടപടി ഉണ്ടാവില്ല. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്നത് പ്രകാരമുള്ള മാസ്കും ശുചിത്വവും തുടരണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമം പ്രകാരം കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് ഇതോടെ പഴങ്കഥയാകുന്നത്.

Related Articles

Back to top button