കേരളത്തിൽ ഇന്ന് ചൂട് 40 കടക്കും..അതീവ ജാഗ്രത….

കേരളത്തിൽ ഇന്നും ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. രണ്ട് ജില്ലകളിൽ താപനില 40 ഡിഗ്രി കടക്കുമെന്നാണ് മുന്നറിയിപ്പ്.പാലക്കാട് ജില്ലയിൽ 41 ഡിഗ്രിയും കൊല്ലം ജില്ലയിൽ 40 ഡിഗ്രിയും വരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ് .പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്നുതന്നെയായിരിക്കും താപനില.

കേരളത്തിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ അന്തരീക്ഷ ആർദ്രത 50-60% പരിധിയിലായിരിക്കാൻ സാധ്യതയുള്ളതിനാൽ ഉയർന്ന ചൂടോടു കൂടിയ അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്. ഇവിടങ്ങളിലെ പ്രദേശവാസികൾ ജാഗ്രത പുലർത്താനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു

Related Articles

Back to top button