കേരളത്തിലെ ഒരു എം.എൽ.എ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തു !!!! ആര്?
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തിലും ക്രോസ് വോട്ടിങ്ങ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്നൊരു വോട്ട് ലഭിച്ചു. എല്‍.ഡി.എഫ്-യു.ഡി.എഫ് എം.എല്‍.എമാര്‍ മാത്രമുള്ള കേരളത്തില്‍ നിന്ന് എല്ലാ വോട്ടുകളും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടുമെന്ന് ഉറപ്പിച്ചിരിക്കെയാണിത്. എന്നാൽ സംസ്ഥാനത്ത് നിന്ന് 139 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസും സി.പി.എമ്മും പരസ്യമായി പിന്തുണച്ച യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. ഒരു എം.എല്‍.എ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തു. ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്യുമെന്ന് ജെ.ഡി.എസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കില്ലെന്ന് കേരള ഘടകം പ്രഖ്യാപിച്ചിരുന്നു. ഗോത്ര വര്‍ഗ പശ്ചാത്തലത്തില്‍ നിന്നെത്തി ആദ്യമായി ഇന്ത്യന്‍ പ്രസിഡന്റാകുന്ന വ്യക്തിയാണ് സന്താള്‍ വിഭാഗക്കാരിയായ ദ്രൗപദി മുര്‍മു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി 64.03 ശതമാനം വോട്ടുകളും യശ്വന്ത് സിന്‍ഹ 35.97 ശതമാനം വോട്ടുകളും നേടി.