കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്
കോവിഡ് വ്യാപനം തീവൃമായതോടെ കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. മൂന്നാഴ്ചക്കുള്ളിൽ അതിതീവ്യ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചത്. 48 പേർക്ക് കൂടി ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചു.
മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ കൂടുതലുളള ജില്ലകളില്‍ സാമൂഹ്യ, രാഷ്ട്രീയ മരണാനാന്തര ചടങ്ങുകൾക്കും മതപരമായ ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം 50 പേരായി പരിമിതപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ വന്നാല്‍ മതപരമായ ചടങ്ങുകളും പൊതുപരിപാടികളും അനുവദിക്കില്ല.
കോടതികൾ തിങ്കളാഴ്ച മുതൽ ഓൺലൈനായാവും പ്രവർത്തിക്കുക. ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രം നേരിട്ട് വാദം കേൾക്കും. കോടതി മുറിയിൽ 15 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. കോടതികളിൽ പൊതുജനങ്ങളുടെ പ്രവേശം നിയന്ത്രിക്കും.
എന്നാൽ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾ നിലവിലെ സാഹചര്യത്തിൽ മാറ്റമില്ലാതെ നടക്കും. കുട്ടികളിലെ കോവിഡ് വ്യാപനം രൂക്ഷമല്ലത്ത സാഹചര്യത്തിലാണ് ഇത്. 9ാം ക്ലാസ് വരെ ഓൺലൈൻ പഠനമാക്കും. ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ പുനക്രമീകരിക്കും. 10,11,12 ക്ലാസുകൾക്ക് പഠനത്തിന് പുതിയ മാർഗ്ഗരേഖ പുറത്തിറക്കും.