കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി.. ജെ.പി നഡ്ഡ, മമ്മൂട്ടി, എം.എ യൂസഫലി….
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദിൽനയും തമ്മിലുള്ള വിവാഹം കോഴിക്കോട് ആശിർവാദ് ലോൺസിൽ നടന്നു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ, കേന്ദ്ര മന്ത്രി വി.മുരളീധരൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, അഖിലേന്ത്യാ സെക്രട്ടറി സുനിൽ ദിയോദർ, കെ.മുരളീധരൻ എം.പി, നടൻ മമ്മൂട്ടി, കർണ്ണാടക മന്ത്രി സുനിൽ കാർക്കളെ, വ്യവസായ പ്രമുഖരായ എം.എ യൂസഫലി, എം.പി അഹമ്മദ്, ആസാദ് മൂപ്പന്‍, പട്ടാഭിരാമൻ, കല്യാണരാമൻ, എം.വി ശ്രേയാംസ് കുമാർ, കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പി, തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ, എം.എൽ.എ മാരായ പി.കെ കുഞ്ഞാലിക്കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, സച്ചിൻദേവ്, തുഷാർ വെള്ളാപ്പള്ളി, സി.പി രാധാകൃഷ്ണൻ, വിവേകാനന്ദ ചൈതന്യ, പി.സി ജോർജ്, മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ, പി.വി ചന്ദ്രൻ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.പ്രദീപ് കുമാർ, ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണു, ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളായ സി.പി രാധാകൃഷ്ണൻ, എ.പി അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍, ഒ.രാജഗോപാൽ, സി.കെ പത്മനാഭൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ, ജോർജ് കുര്യൻ, എം.ടി രമേഷ്, വത്സൻ തില്ലങ്കേരി, പി.ഗോപാലൻ കുട്ടി, സംവിധായകൻ രാജസേനൻ, നടൻ വിവേക് ഗോപൻ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.