കെ.സി വേണുഗോപാലിനെ ആക്രമിക്കാൻ രമേശ് ചെന്നിത്തലയുടെ ആഹ്വാനം, ഫോൺ സംഭാഷണം പുറത്ത്..

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്ത് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് പ്രവർത്തകന് ടെലിഫോണിലൂടെയാണ് ചെന്നിത്തല സൈബർ ആക്രമണത്തിന് നിർദേശം നൽകിയത്. ഈ ടെലിഫോൺ സംഭാഷണം ഇപ്പോൾ പുറത്ത് ആയിരിക്കുകയാണ്. സംഭവത്തിൽ ചെന്നിത്തലക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറിമാർ നേതൃത്വത്തിന് പരാതി നൽകി. കെസി വേണുഗോപാൽ വിഭാഗം നേതാക്കളായ കെ.പി ശ്രീകുമാർ, എം.ജെ ജോബ് എന്നിവരാണ് പരാതി നൽകിയത്.

സംഭാഷണം ഇങ്ങനെ: ഫോൺ വിളിച്ച കോൺഗ്രസ് പ്രവർത്തകൻ: ലീഡറേ കാര്യങ്ങളൊക്കെ ഞങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പുതിയൊരു നിർദേശത്തിൽ പിള്ളേർക്ക് പ്രശ്നം വരുമോ. ട്രോളുകൾ ചെയ്ത് വച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തല: കെപിസിസി അതെ, നീ നേരിട്ട് ചെയ്യണ്ട. നിന്റേതായിട്ട് ചെയ്യണ്ട. കോൺഗ്രസ് പ്രവർത്തകൻ: കൊണ്ട് ചെയ്തിട്ടുള്ളൂ. രമേശ് ചെന്നിത്തല: നിന്റെ അകത്തൊന്നും ചെയ്യണ്ട. കോൺഗ്രസ് പ്രവർത്തകൻ : ഒക്കെ, ഒക്കെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button