കെ മുരളീധരൻറെ മകൻ വിവാഹിതനായി

കോൺഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരന്‍റെ മകൻ ശബരിനാഥ് വിവാഹിതനായി. ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങുകൾ ലളിതമായിരുന്നു എന്നും അതിനാൽ ആരെയും ക്ഷണിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്നും അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും മകനും മകൾക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു

Related Articles

Back to top button