കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
മാവേലിക്കര: കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ഈരേഴ വടക്ക് കൈപ്പള്ളികുളങ്ങര വാസുദേവൻ്റെ മകൻ വിശാഖ് (31) ആണ് വനവാതുക്കരയിൽ ഷോക്കേറ്റ് മരിച്ചത്. വൈകിട്ട് 3.30 ഓടെയാണ് അപകടം ഉണ്ടായത്. കല്ലിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വനവാതുക്കര ട്രാൻസ്‌ഫോർമറിന്റെ എൽ.റ്റി റീ കണ്ടക്ടറിംഗ് ജോലി ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പോസ്റ്റിൽ നിന്നും കറന്റ് അടിച്ച് താഴെ വീഴുകയായിരുന്നു. ഉടൻതന്നെ കെ.എം ചെറിയാൻ ആശുപത്രയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
റീ കണ്ടക്ടറിംഗ് ജോലികൾ പൂർണ്ണമാക്കിയ ശേഷം അഴിച്ചുവിട്ട എൽ.റ്റി കട്ട് പോളിൽ ലൈൻ തിരിച്ചു കൊടുക്കുന്നതിനു വേണ്ടി ലൈൻ ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൂപ്പർവൈസർ സബ് എഞ്ചിനീറുമായ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ലൈൻ ഓഫാണെന്ന ധാരണയിലാണ് വിസാഖ് പോസ്റ്റിൽ കയറി ലോടെൻഷൻ സപ്ലൈയിൽ സ്പർശിച്ചത്. ഇതോടെ ഷോക്കെറ്റ് താഴെ വീഴുകയായിരുന്നു. മാതാവ് – പരേതയായ ഷീബ. ഭാര്യ – അനഘ. മകൾ- വാമിക (6 മാസം).