കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ മർദ്ദിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
കായംകുളം- കെ.എസ്.ആർ.റ്റി.സി ഡ്രൈവറേയും യാത്രക്കാരനേയും ബസ് തടഞ്ഞുനിർത്തിയ ശേഷം മർദ്ദിച്ച ആംബുലൻസ് ഡ്രൈവറായ യുവാവ് അറസ്റ്റിൽ. കയംകുളം സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോയ കെ.എസ്.ആർ.റ്റി.സി ബസ്സിലെ ഡ്രൈവർക്കും യാത്രക്കാരനുമാണ് മർദ്ദനമേറ്റത്. ദേശീയ പാതയിൽ കുന്നത്താനുംമൂടിന് സമീപം സ്കൂട്ടർ വട്ടമിട്ട ബസ് തടഞ്ഞ ശേഷമാണ് മർദ്ദിച്ചത്. സൂപ്പർ ഫാസ്റ്റ് ബസ്സിനെ മറികടക്കാൻ സൈഡ് കൊടുക്കാത്തതിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്. കേസിലെ മറ്റൊരു പ്രതിയായ ആംബുലൻസ് ഡ്രൈവർ പുള്ളിക്കണക്ക് സ്വദേശി മാഹിൻ ഒളിവിലാണ്.